Short Vartha - Malayalam News

UGC നെറ്റ് പരീക്ഷ നീട്ടിവെച്ചു

ജൂണ്‍ 16ന് നടത്താനിരുന്ന പരീക്ഷ 18ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ജൂണ്‍ 16ന് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ വരുന്നതിനാണ് ഈ മാറ്റം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് പരീക്ഷയും എഴുതാന്‍ അവസരം ഒരുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുള്ള ഫീഡ്ബാക്കും കണക്കിലെടുത്താണ് പരീക്ഷാ തീയതി നീട്ടിയതെന്ന് UGC ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ എക്‌സിലൂടെ അറിയിച്ചു. പരീക്ഷ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഉടന്‍ ഇറക്കും.