UGC നെറ്റ് പരീക്ഷയുടെ പുതിയ തീയതികള്‍ പ്രഖ്യാപിച്ചു
റദ്ദാക്കിയ UGC നെറ്റ്, CSIR നെറ്റ് പരീക്ഷകളുടെ പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 21 മുതല്‍ സെപ്തംബര്‍ നാല് വരെ യുജിസി നെറ്റ് പരീക്ഷകള്‍ നടക്കും. CSIR നെറ്റ് പരീക്ഷ ജൂലൈ 25 മുതല്‍ 27 വരെയും നടക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ന്ന സാഹചര്യത്തിലായിരുന്നു ജൂണ്‍ 18 ന് നടന്ന നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയത്.
Related News
UGC നെറ്റ് പരീക്ഷ; അപേക്ഷാ തീയതി നീട്ടി
CSIR യുജിസി നെറ്റ് പരീക്ഷയ്ക്ക് മെയ് 27 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീസ് അടയ്ക്കുന്നതിനുള്ള തീയതിയും 27 വെര നീട്ടിയിട്ടുണ്ട്. നേരത്തെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നലെ വരെയും ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി മെയ് 23 വരെയുമായിരുന്നു. ജൂണ്‍ 25 മുതല്‍ 27 വരെയാണ് പരീക്ഷ. കൂടുതല്‍ വിവരങ്ങള്‍ക്ക് csirnet.nta.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.
UGC നെറ്റ് പരീക്ഷ നീട്ടിവെച്ചു
ജൂണ്‍ 16ന് നടത്താനിരുന്ന പരീക്ഷ 18ലേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ജൂണ്‍ 16ന് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ വരുന്നതിനാണ് ഈ മാറ്റം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ട് പരീക്ഷയും എഴുതാന്‍ അവസരം ഒരുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നുള്ള ഫീഡ്ബാക്കും കണക്കിലെടുത്താണ് പരീക്ഷാ തീയതി നീട്ടിയതെന്ന് UGC ചെയര്മാന് എം. ജഗദീഷ് കുമാര്‍ എക്സിലൂടെ അറിയിച്ചു. പരീക്ഷ മാറ്റിവെച്ചതുമായി ബന്ധപ്പെട്ട് വിജ്ഞാപനം ഉടന്‍ ഇറക്കും.