Short Vartha - Malayalam News

ISL ൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും

ISL ൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മല്‍സരത്തിന് ഇറങ്ങും. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. ഇരു ടീമുകളും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ആദ്യകളിയിൽ പഞ്ചാബ് FC യോട് 2-1നായിരുന്നു ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. അസുഖം കാരണം ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയൻ ലൂണയ്ക്ക് ഇന്നത്തെ മത്സരവും നഷ്ടമാകും. ലൂണയുടെ അഭാവത്തിൽ പ്രതിരോധ താരം മിലോസ് ഡ്രിൻസിച്ചാകും ഇന്നും ടീമിനെ നയിക്കുക.