Short Vartha - Malayalam News

ISL: കേരള ബ്ലാസ്റ്റേഴ്സിന് തോൽവി

ISL പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് എഫ്സിയോട് രണ്ടിനെതിരെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. ആദ്യപകുതി ഗോൾ രഹിത സമനിലയിലാണ് പിരിഞ്ഞത്. രണ്ടാം പകുതിയിലാണ് 3 ഗോളുകളും പിറന്നത്. 85-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി യിലൂടെ ലൂക്കയാണ് പഞ്ചാബിനെ മുന്നിലെത്തിച്ചത്. എന്നാൽ 91-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ജീസസിലൂടെ മറുപടി ഗോൾ കണ്ടെത്തി. സമനിലയിൽ എത്തിയ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ആയിരുന്നു പഞ്ചാബിന്റെ വിജയഗോൾ. 95-ാം മിനിറ്റിൽ നോവാ സിലീചാണ് പഞ്ചാബിൻ്റെ വിജയ ഗോൾ നേടിയത്.