Short Vartha - Malayalam News

ഡ്യൂറന്റ് കപ്പ് ക്വാർട്ടർ ഫൈനലിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു പോരാട്ടം

പുതിയ കോച്ച് മൈക്കൽ സ്റ്റോറെയുടെ കീ‍ഴിൽ ഡ്യൂറന്റ് കപ്പ് കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് നാളെ ക്വാർട്ടർ ഫൈനലിൽ ബെംഗളൂരു FC യാണ് എതിരാളികൾ. കൊൽക്കത്തയിലെ സാൾട്ട്‌ലേക്ക്‌ സ്‌റ്റേഡിയത്തിൽ നാളെ രാത്രി 7 മണിക്കാണ് മത്സരം. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ മടങ്ങി വരവാണ് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയേകുന്നത്. ഓഗസ്റ്റ് 25നും 27നുമാണ്‌ സെമിഫൈനൽ മത്സരങ്ങൾ. ഓഗസ്റ്റ് 31 നാണ് ഫൈനൽ.