Short Vartha - Malayalam News

ഡ്യൂറൻഡ് കപ്പ് ഫൈനൽ ഇന്ന്

ഇന്ന് വൈകുന്നേരം 5:30 ന് കൊൽക്കത്തയിലെ വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC യും തമ്മിൽ ഏറ്റുമുട്ടും. 17 തവണ ചാമ്പ്യൻമാരായ മോഹൻ ബഗാൻ ഫൈനൽ പോരാട്ടത്തിൽ കിരീടം നിലനിർത്താനുള്ള ഒരുക്കത്തിലാണ്. സെമി ഫൈനലിൽ ബെംഗളൂരുവിനെ ഷൂട്ട് ഔട്ടിൽ പരാജയപ്പടുത്തിയാണ് മോഹൻ ബഗാൻ ഫൈനലിലെത്തിയത്. ഷില്ലോങ് ലജോങ്ങിനെ പരാജയപ്പെടുത്തിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ചരിത്രത്തിലാദ്യമായി ഡ്യൂറൻഡ് കപ്പ് ഫൈനലിലെത്തിയത്.