Short Vartha - Malayalam News

ISLല്‍ ഇന്ന് ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സി പോരാട്ടം

ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ഒഡീഷ എഫ്‌സിക്കെതിരായ ഇന്നത്തെ മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് ഏറെ നിര്‍ണായകമാണ്. മത്സരം വിജയിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് സെമിയില്‍ പ്രവേശിക്കും. പരിക്കേറ്റ് പുറത്തായിരുന്ന സ്റ്റാര്‍ പ്ലയര്‍ അഡ്രിയാന്‍ ലൂണ ഇന്ന് കളിക്കാനിടയുണ്ട്. പോയിന്റ് പട്ടികയില്‍ ഒഡീഷ എഫ്‌സി നാലാമതും ബ്ലാസ്റ്റേഴ്‌സ് അഞ്ചാമതുമാണുളളത്.