Short Vartha - Malayalam News

ISL: ബഗാൻ-ഒഡീഷ രണ്ടാം പാദ സെമി ഇന്ന്

ISL ൽ മോഹൻ ബഗാനും ഒഡീഷ എഫ്‌സിയും തമ്മിലുള്ള സെമി ഫൈനലിലെ രണ്ടാം പാദ സെമിഫൈനൽ ഇന്ന് വൈകിട്ട് 7:30ന് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും. ജയിക്കുന്നവർ ഫൈനലിലെത്തും. ഒഡീഷയിൽ നടന്ന ആദ്യ പാദ സെമിയിൽ ഒഡീഷയോട് ബഗാൻ 2-1 പരാജയപ്പെട്ടിരുന്നു. ISL ൽ ഈ സീസണിലെ ഷീൽഡ് സ്വന്തമാക്കിയ ടീമാണ് മോഹൻ ബഗാൻ.