Short Vartha - Malayalam News

ISL ൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് – ഹൈദരബാദ് FC പോരാട്ടം

ISL ലെ അവസാന ലീഗ് മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. എവേ മത്സരത്തിൽ ഹൈദരാബാദാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പരാജയപ്പെട്ടിരുന്നു. അതിനാൽ പ്ലേ ഓഫിന് മുമ്പ് ഒരു മത്സരം വിജയിക്കുക എന്ന ലക്ഷ്യത്തോടെയാകും ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. പരുക്കിൽ നിന്ന് മുക്തനായ സൂപ്പർ താരം അഡ്രിയൻ ലൂണ ഇന്ന് കളിച്ചേക്കും.