Short Vartha - Malayalam News

ദി​മി​ത്രി​യോ​സ് ഡ​യ​മ​ന്‍റ​കോ​സ് ബ്ലാസ്റ്റേഴ്‌സ് വിട്ടു

കഴിഞ്ഞ രണ്ട് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടായിരുന്ന ഗ്രീക്ക് സ്‌ട്രൈക്കർ ദി​മി​ത്രി​യോ​സ് ഡയ​മ​ന്‍റ​കോ​സ് ക്ലബ് വിട്ടു. ദിമി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ബ്ലാസ്റ്റേഴ്സിനായി രണ്ട് സീസണുകളിലായി 38 മത്സരങ്ങൾ കളിച്ച ദിമി 23 ഗോളുകളാണ് നേടിയത്. ഈ സീസണിൽ 13 ഗോളുകൾ നേടിയ ദിമി ISL ൽ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു.