Short Vartha - Malayalam News

ISL ൽ വിജയവഴിയിൽ തിരിച്ചെത്താൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ISL ഫുട്ബോളിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെ നേരിടും. ഗുവാഹത്തിയിൽ ഇന്ന് രാത്രി 7:30 നാണ് മത്സരം. പ്ലേ ഓഫ് ഉറപ്പിച്ച ബ്ലാസ്റ്റേഴ്‌സ് 20 മത്സരങ്ങളിൽ നിന്ന് 30 പോയിന്റുമായി അഞ്ചാം സ്ഥാനത്താണുള്ളത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ ജിക്സൺ സിങ്, നവോച്ച സിങ് എന്നിവർ ഇന്ന് കളിക്കില്ല. ഫെഡർ സെർനിച്ച്, ദിമിത്രിയോസ് ഡയമന്റക്കോസ് എന്നിവരെ കഴിഞ്ഞ കളിയിൽ പരിക്കിനെ തുടർന്ന് പിൻവലിച്ചിരുന്നു. ഇവരും ഇന്ന് മത്സരത്തിനിറങ്ങില്ല.