Short Vartha - Malayalam News

കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ

ഗ്രൂപ്പ് ജേതാക്കളായി കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്ന് പഞ്ചാബ് FC യും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരം അവസാനിച്ചതോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. പഞ്ചാബ് FC ക്കും കേരള ബ്ലാസ്റ്റേഴ്സിനും ഏഴ് പോയിൻ്റ് വീതമാണുള്ളത്. എന്നാൽ മികച്ച ഗോൾ ഡിഫ്രൻസാണ് ബ്ലാസ്റ്റേഴ്സിന് തുണയായത്. മൂന്നു മത്സരങ്ങളിൽ നിന്ന് 16 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് നേടിയത്.