Short Vartha - Malayalam News

മിക്കേൽ സ്റ്റാറേ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകനായി മിക്കേൽ സ്റ്റാറേയെ നിയമിച്ചു. 48 കാരനായ സ്വീഡിഷ് പരിശീലകൻ രണ്ടു വർഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. പരിശീലകനായി രണ്ടു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്താണ് ഇവാൻ വുക്കൊമാനോവിച്ചിന് പകരക്കാരനായി എത്തിയ മിക്കേൽ സ്റ്റാറേക്കുള്ളത്. സ്വീഡൻ, ഗ്രീസ്, ചൈന, നോർവെ, യുഎസ്, തായ്‍ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ലീഗുകളിലുള്ള ടീമുകളെയാണ് സ്റ്റാറെ മുമ്പ് പരിശീലിപ്പിച്ചിട്ടുള്ളത്.