Short Vartha - Malayalam News

ISL കിരീടം മുംബൈ സിറ്റി FC ക്ക്

മോഹൻ ബഗാനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി മുംബൈ സിറ്റി ISL പത്താം സീസണിലെ ജേതാക്കളായി. ആദ്യ പകുതിയിൽ ജേസൺ കമ്മിംഗ്‌സിലൂടെ ലീഡ് നേടിയ ശേഷമാണ് മോഹൻ ബഗാൻ മുംബൈയോട് പരാജയപ്പെട്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പെരേര ഡയസിലൂടെ മുംബൈ സമനില ഗോൾ നേടി പിന്നീട് 81-ാം മിനിറ്റില്‍ ബിപിൻ സിങ്ങിലൂടെ മുംബൈ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയുടെ എക്സ്ട്രാ ടൈമിൽ ജക്കൂബ് വോജുസും മോഹൻ ബാഗിന്റെ ഗോൾ വല കുലുക്കിയതോടെ മുംബൈ വിജയം ഉറപ്പിക്കുകയായിരുന്നു. മുംബൈ സിറ്റിയുടെ രണ്ടാം ISL കിരീട നേട്ടമാണിത്.