Short Vartha - Malayalam News

ഇവാന്‍ വുകോമനോവിച് ബ്ലാസ്റ്റേഴ്സിന്റെ പരിശീലക സ്ഥാനം രാജിവെച്ചു

കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാന്‍ വുകോമനോവിച്ചും ക്ലബും പരസ്പര ധാരണയോടെ വേർപിരിയാൻ തീരുമാനിച്ചതായി ക്ലബ് അധികൃതർ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. 2021 ൽ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായി ചുമതലയേറ്റ ഇവാൻ ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിച്ചു. തുടർച്ചയായ മൂന്ന് സീസണുകളിലും ഇവാന്റെ കീഴിൽ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫിൽ എത്തിയിരുന്നു.