Short Vartha - Malayalam News

ആദിവാസി മേഖലകളിൽ ടൂറിസം പദ്ധതികൾക്കായി 7.21 കോടി അനുവദിച്ചു

ആദിവാസി മേഖലകളിലെ നാല് ടൂറിസം പദ്ധതികൾക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. ഇടുക്കിയിലെയും, വയനാട്ടിലെയും വംശീയ ടൂറിസം ഗ്രാമങ്ങൾക്ക് 1.84 കോടി രൂപ വീതവും, വയനാട് പ്രിയദർശിനി ടീ എൻവയോൺസിൽ ടൂറിസം പാർക്കിന് 59 ലക്ഷവും, കണ്ണൂർ ആറളം ഫാം ടൂറിസത്തിൽ അഗ്രി ടൂറിസം പാക്കേജിന് 2.94 കോടി രൂപയുമാണ് അനുവദിച്ചത്. വിനോദ സഞ്ചാരികൾക്ക് ഗോത്ര സംസ്കാരം, പ്രകൃതി ദൃശ്യങ്ങൾ, ഗോത്രവർഗ ജീവിത രീതികൾ എന്നിവയുടെ അനുഭവം നൽകാനും തദ്ദേശവാസികൾക്ക് സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.