Short Vartha - Malayalam News

ഗവിയിലേക്കുളള KSRTC ബജറ്റ് ടൂറിസം പാക്കേജിന്റെ നിരക്കില്‍ 500 രൂപയുടെ വര്‍ധനവ്

കൊച്ചുപമ്പയിൽ 2 കിലോമീറ്റർ ട്രെക്കിംഗ് ഉൾപ്പെടുത്തിയതിനാലാണ് നിരക്ക് വര്‍ധനയെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ അറിയിച്ചു. പത്തനംതിട്ടയിൽ നിന്ന് ആരംഭിക്കുന്ന പാക്കേജിന് യാത്രാ ചെലവ്, പ്രവേശന ഫീസ്, ബോട്ടിംഗ്, ഊണ് അടക്കം 1300 രൂപ ആയിരുന്നു നേരത്തേ വാങ്ങിയിരുന്നത്. മേയ് 1 മുതല്‍ മേയ് 31 വരെ സംസ്ഥാനത്തെ വിവിധ KSRTC യൂണിറ്റുകളില്‍ നിന്നും ഗവിയിലേക്ക് ടൂറിസം യാത്ര ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ജില്ലാ കോര്‍ഡിനേറ്റര്‍മാരെ വിളിക്കാവുന്നതാണ്. ഫോണ്‍: 9447479789.