Short Vartha - Malayalam News

KSRTCയുടെ വിനോദയാത്രകള്‍ നേടുന്നത് കോടികളുടെ വരുമാനം

2021 നവംബറില്‍ ആരംഭിച്ച KSRTCയുടെ ബജറ്റ് ടൂറിസം സെല്‍ കഴിഞ്ഞ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നേടിയ വരുമാനം 29 കോടി രൂപയാണ്. വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാംസ്ഥാനത്ത് കണ്ണൂര്‍ യൂണിറ്റാണ്. 2.53 കോടി രൂപയാണ് കണ്ണൂര്‍ മാത്രം നേടിയ വരുമാനം. KSRTCയുടെ ബജറ്റ് ടൂറിസം സെല്‍ പ്രവര്‍ത്തിക്കുന്നത് അമ്പതോളം യൂണിറ്റുകളിലാണ്. വരുമാനം ഉയരുന്നതു കണക്കിലെടുത്ത് പദ്ധതി വിപുലമാക്കാന്‍ KSRTC ആലോചിക്കുന്നുണ്ട്.