Short Vartha - Malayalam News

കോഴിക്കോടും കൊച്ചിയിലും നൈറ്റ് ലൈഫ് കേന്ദ്രങ്ങൾ ആരംഭിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം മാനവീയം വീഥിയിലാണ് സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രം ആരംഭിച്ചത്. മാനവീയം വീഥി തുറന്നു കൊടുത്തപ്പോൾ ആദ്യ കാലത്ത് ചില പ്രശ്നങ്ങൾ ഉടലെടുത്തു. എന്നാല്‍ പോലീസിന്‍റെ നേതൃത്വത്തില്‍ നിയന്ത്രണം കൊണ്ടുവന്നപ്പോള്‍ പ്രശ്നങ്ങൾ പരിഹരിക്കാന്‍ കഴിഞ്ഞതായും കൊച്ചിയിൽ റെസിഡൻസ് അസോസിയേഷൻ പ്രതിനിധികളുമായി നടന്ന മുഖാമുഖം പരിപാടിയില്‍ പിണറായി വിജയൻ പറഞ്ഞു.