Short Vartha - Malayalam News

വന്‍ വിജയമായി ജലഗതാഗതവകുപ്പിന്റെ വിനോദസഞ്ചാരമേഖലയിലെ ചുവടുവെപ്പായ വേഗ ബോട്ട്

മുടക്കുമുതലായ 1.90 കോടി രൂപ തിരിച്ചുപിടിച്ചത് ഒന്നരവര്‍ഷംകൊണ്ടാണ്. നാല് വര്‍ഷംകൊണ്ട് വരുമാനം ഏഴുകോടിക്ക് മുകളിലെത്തി. വേമ്പനാട്ടുകായല്‍, മുഹമ്മ, പാതിരാമണല്‍, കുമരകം, ആര്‍ ബ്ലോക്ക്, മാര്‍ത്താണ്ഡം, ചിത്തിര, സി ബ്ലോക്ക്, കുപ്പപ്പുറം എന്നിവിടങ്ങള്‍ ചുറ്റി നടത്തുന്ന യാത്രയ്ക്ക് ACയില്‍ 600 രൂപയും AC വേണ്ടെങ്കില്‍ 400 രൂപയും നല്കിയാല്‍ മതി. രാവിലെ 11-ന് ആലപ്പുഴ ബോട്ടുജെട്ടിയില്‍ നിന്നാണ് യാത്ര ആരംഭിക്കുന്നത്.