Short Vartha - Malayalam News

വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് സമാപനം

കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി ഒരുക്കിയ ഫെസ്റ്റിവലില്‍ നടത്തിയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നടക്കമുള്ള പൈലറ്റുമാരാണ് എത്തിയത്. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തില്‍ നടത്തിയ പാരാഗ്ലൈഡിങ്ങ് മത്സരങ്ങള്‍ കാണാന്‍ വന്‍ ജനപ്രവാഹമായിരുന്നു. വാഗമണ്‍ ഹില്‍സ്റ്റേഷന്‍ പാരാഗ്ലൈഡര്‍മാര്‍ക്ക് ടോപ് ലാന്‍ഡിങ്ങ് ചെയ്യാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഇടമാണ്.