വാഗമണ്ണില്‍ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് തുടക്കം
സംസ്ഥാനത്തെ പ്രധാന ടൂറിസമാക്കി സാഹസിക വിനോദസഞ്ചാരത്തെ വളര്‍ത്തുമെന്ന് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 17 വരെയാണ് രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവല്‍. വാഗമണ്ണിലെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ അക്രോബാറ്റിക് ഫ്ളൈ, ഫ്രീ ഫ്ളൈ തുടങ്ങിയ സാഹസിക ഇനങ്ങള്‍ രാവിലെ 10 മുതല്‍ 5 വരെ നടക്കും. കാറ്റിന്റെ വേഗമനുസരിച്ച് മത്സരത്തിന്റെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. 25 രൂപയുടെ ടിക്കറ്റെടുത്ത് സഞ്ചാരികള്‍ക്കും കാഴ്ചകള്‍ ആസ്വദിക്കാം.
Related News
വാഗമണ്‍ മലനിരകളില്‍ നിന്ന് പുതിയ സസ്യം കണ്ടെത്തി മലയാളി ഗവേഷകര്‍
ലൊറേസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനുസ്സില്‍പ്പെട്ട സസ്യത്തിന് വാഗമണിന്റെ പേര് തന്നെയാണ് നല്‍കിയിരിക്കുന്നത്. 'ലിറ്റ്സിയ വാഗമണിക' എന്നാണ് ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം. വാഗമണ്‍ മലനിരകളില്‍ സമുദ്രനിരപ്പില്‍നിന്ന് 1000 മീറ്ററിന് മുകളിലുള്ള നിത്യഹരിത വനങ്ങളില്‍ മാത്രമാണ് ഈ സസ്യം കാണുന്നത്. ഈ ചെടിക്ക് കുറ്റിപ്പാണലിന് തുല്യമായ ഔഷധമൂല്യം ഉണ്ടോയെന്നത് പരിശോധിക്കുകയാണ് ഗവേഷകര്‍.
വാഗമണ്‍ അന്താരാഷ്ട്ര പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലിന് സമാപനം
കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന് സൊസൈറ്റി ഒരുക്കിയ ഫെസ്റ്റിവലില്‍ നടത്തിയ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നടക്കമുള്ള പൈലറ്റുമാരാണ് എത്തിയത്. സമുദ്ര നിരപ്പില്‍ നിന്ന് നാലായിരം മുതല്‍ അയ്യായിരം അടി ഉയരത്തില്‍ നടത്തിയ പാരാഗ്ലൈഡിങ്ങ് മത്സരങ്ങള്‍ കാണാന്‍ വന്‍ ജനപ്രവാഹമായിരുന്നു. വാഗമണ്‍ ഹില്സ്റ്റേഷന് പാരാഗ്ലൈഡര്‍മാര്‍ക്ക് ടോപ് ലാന്‍ഡിങ്ങ് ചെയ്യാന്‍ സാധിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഇടമാണ്.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡി ഗ്ലാസ്സ് ബ്രിഡ്ജ് വാഗമണ്ണില്‍
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡി ഗ്ലാസ്സ് ബ്രിഡ്ജ് ഉൾപ്പെടെ, എട്ട് റൈഡുകൾ വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിൽ വിനോദ സഞ്ചാരികൾക്കായി ഇന്നലെ വൈകുന്നേരം 5 മണിക്ക്, മന്ത്രി മുഹമ്മദ് റിയാസ് ഉത്ഘാടനം ചെയ്തു.