Short Vartha - Malayalam News

കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

2023ല്‍ കേരളത്തിലെത്തിയത് 2.18 കോടി പേരാണെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. 2022ല്‍ 1.88 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയതെങ്കില്‍ 2023ല്‍ 15.92 ശതമാനം വര്‍ധനവാണ് ആഭ്യന്തര സഞ്ചാരികളില്‍ ഉണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളിലും വലിയ തോതില്‍ സഞ്ചാരികള്‍ എത്തിയിട്ടുണ്ട്.