Short Vartha - Malayalam News

മോശം കാലാവസ്ഥ വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും അർജുനായുള്ള രക്ഷാദൗത്യം തുടരും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ഷിരൂരിലെ മോശം കാലാവസ്ഥ രക്ഷാദൗത്യത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം തുടരുക തന്നെ ചെയ്യുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അർജുനെയും മറ്റ് രണ്ട് കർണാടക സ്വദേശികളെയും കണ്ടെത്താൻ എന്തൊക്കെ ചെയ്യാൻ സാധിക്കുമോ അതെല്ലാം ചെയ്യുമെന്ന് ഉന്നതതല യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഗംഗാവലി പുഴയിൽ നീരൊഴുക്ക് ശക്തമായത് നേവിയുടെ മുങ്ങൽ വിദഗ്ധർക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നതിനാൽ മുങ്ങൽ വിദഗ്ധർക്ക് ഡൈവ് ചെയ്യാൻ സഹായകരമാകുന്ന തരത്തിലുള്ള ഫ്ലോട്ടിങ് പെന്റൂണുകൾ ഗോവയിൽ നിന്ന് എത്തിക്കുമെന്ന് കർണാടക എംഎൽഎ സതീഷ് കൃഷ്ണ സെയിൽ അറിയിച്ചു. അതേസമയം പുഴയ്ക്ക് അടിയിലെ ലോറിയിൽ നിന്ന് മനുഷ്യ ശരീരത്തിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താൻ ആയിട്ടില്ലെന്ന് ഉത്തര കന്നട ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ വ്യക്തമാക്കി.