Short Vartha - Malayalam News

വയനാട് ദുരന്തം: മൃതദേഹാവശിഷ്ടങ്ങളുടെ DNA പരിശോധന ഫലം നാളെ മുതൽ പുറത്തുവിടും

വയനാട്ടിലെ ചൂരൽമല - മുണ്ടക്കൈ മേഖലകളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ കണ്ടെടുത്ത ശരീരഭാഗങ്ങളുടെയും തിരിച്ചറിയാൻ സാധിക്കാതിരുന്ന മൃതദേഹങ്ങളുടെയും DNA പരിശോധന ഫലങ്ങൾ നാളെ മുതൽ പരസ്യപ്പെടുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ദുരന്തത്തിൽ കാണാതായവർക്കായുള്ള ജനകീയ തിരച്ചിൽ തുടരുമെന്നും ദുരന്തബാധിതരുടെ പുനരധിവാസത്തിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉരുൾപൊട്ടലിൽ ഇതുവരെ സർക്കാർ കണക്കുപ്രകാരം 229 പേരാണ് മരിച്ചത്. ഇതിൽ 178 മൃതദേഹങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ളൂ.