Short Vartha - Malayalam News

പൊതുമരാമത്ത് വകുപ്പിന്റെ ക്വാർട്ടേഴ്സുകളിൽ ദുരന്തബാധിതർക്ക് താൽക്കാലിക താമസമൊരുക്കും: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസം പൂർത്തിയാകുന്നത് വരെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് പൊതുമരാമത്ത് വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സുകൾ താമസത്തിന് സൗകര്യമൊരുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സാധ്യമായ എല്ലാ ക്വാർട്ടേഴ്സുകളും ദുരന്തബാധിതര്‍ക്കായി നല്‍കുമെന്നും ക്വാർട്ടേഴ്സുകളുടെ പട്ടിക തയാറാക്കുകയാണെന്നും മന്ത്രി പറഞ്ഞു.