Short Vartha - Malayalam News

ഡിസാസ്റ്റര്‍ ടൂറിസത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വയനാട്ടിലെ ദുരന്ത സ്ഥലങ്ങളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ നടത്തുന്ന ഡിസാസ്റ്റര്‍ ടൂറിസം ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇത്തരത്തിലുള്ള സന്ദര്‍ശനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. പലരും ദുരന്തം നടന്ന സ്ഥലം കണ്ടിട്ട് പോവുകയാണെന്നും ഒഴിഞ്ഞ് പോയ വീടുകളിലടക്കമെത്തി പലരും ദൃശ്യങ്ങള്‍ പകര്‍ത്തുയാണെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.