Short Vartha - Malayalam News

ചാലിയാറിൽ നാളെയും മറ്റന്നാളും വിശദമായ തിരച്ചിൽ നടത്തും

വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി മലപ്പുറം ജില്ലയിലെ ചാലിയാറിൽ വിശദമായ തിരച്ചിൽ നടത്തുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗം പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. NDRF, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകളടങ്ങുന്ന 60 അംഗ സംഘമാകും മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള മേഖലകളില്‍ തിരച്ചിൽ നടത്തുക. സന്നദ്ധപ്രവർത്തകരെ ചാലിയാർ പുഴയുടെ തീരത്തുള്ള തിരച്ചിലിൽ പങ്കെടുപ്പിക്കില്ല. വനമേഖലയായ പാണൻകായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘം തിരച്ചിൽ നടത്തും.