Short Vartha - Malayalam News

പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നു: മന്ത്രി മുഹമ്മദ് റിയാസ്

പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രധാനമന്ത്രി കേരളത്തിൽ എത്തുമ്പോൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. കൂടാതെ ജനകീയ തിരച്ചിൽ വരും ദിവസങ്ങളിലും തുടരാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.