Short Vartha - Malayalam News

2023 ല്‍ 43,621 കോടി രൂപ വരുമാനം നേടി കേരള ടൂറിസം

2022 ല്‍ 35,168 കോടി രൂപ വരുമാനം നേടിയ സ്ഥാനത്താണ് കേരളാ ടൂറിസം കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയത്. 2023ല്‍ കേരളത്തില്‍ എത്തിയ വിദേശ ടൂറിസ്റ്റുകള്‍ 6.49 ലക്ഷം പേരാണ്, എറണാകുളത്ത് 44.87 ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകളാണ് എത്തിയത്. കാരവന്‍ ടൂറിസം, വിവാഹ ടൂറിസം, ഹെലികോപ്റ്റര്‍ ടൂറിസം തുടങ്ങിയ കേരളാ ടൂറിസത്തിന്‍റെ വിവിധ പദ്ധതികള്‍ക്ക് മികച്ച പ്രതികരണമാണ് സഞ്ചാരികളില്‍ നിന്ന് ലഭിക്കുന്നത്.