Short Vartha - Malayalam News

കോഴിക്കോടിനെ മികച്ച ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ 1200 കോടിയുടെ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്

ദേശീയപാത നവീകരണം, ജല ഗതാഗത പാത, പുതിയ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കി കോഴിക്കോടിനെ ന്യൂ കോഴിക്കോടാക്കി മാറ്റുന്നതിനുളള ശ്രമങ്ങളിലാണ് സര്‍ക്കാര്‍. തിരുവനന്തപുരം-കാസര്‍കോട് ആറുവരിപ്പാത 2025 ഡിസംബറോടെ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കോവളം മുതല്‍ ബേക്കല്‍ വരെയുളള ജലപാതയില്‍ കനോലി കനാല്‍‌ അടക്കം ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.