Short Vartha - Malayalam News

ടൂറിസ്റ്റുകള്‍ക്ക് ബോട്ടു സവാരിക്കായി വര്‍ഷം മുഴുവന്‍ അവസരമൊരുക്കി വനം വകുപ്പ്

വെള്ളാപ്പാറ ബോട്ടു ജെട്ടിയില്‍ നിന്ന് തുടങ്ങുന്ന യാത്രയില്‍ ഇടുക്കി-ചെറുതോണി അണക്കെട്ടുകളെയും വൈശാലി ഗുഹകളെയും കാണാവുന്നതാണ്. രാവിലെ 9 ന് ആരംഭിക്കുന്ന സവാരി വൈകീട്ട് 5 ന് അവസാനിക്കും. ഇടുക്കി തട്ടേക്കാട് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി നടത്തുന്ന യാത്രാ പരിപാടിയില്‍ നിന്നുളള വരുമാനം ഗോത്ര ജനതയുടെ ക്ഷേമത്തിനാണ് ഉപയോഗിക്കുക. ബുക്കിംഗിനായി 8547603187, 9188796957 നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. മുതിര്‍ന്നവര്‍ക്ക് 145 രൂപ, 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 85 രൂപ എന്നിങ്ങനെയാണ് നിരക്ക്.