Short Vartha - Malayalam News

തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം പ്രഖ്യാപിച്ചു

നടന്‍ വിജയ്‌യുടെ രാഷ്ട്രീട പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന തല പൊതുസമ്മേളനം ഒക്ടോബര്‍ 27ന് നടക്കും. വില്ലുപുറത്ത് വൈകിട്ട് നാല് മണിക്കാണ് സമ്മേളനം. സമ്മേളനത്തില്‍ സംസ്ഥാനത്തിനായുളള പദ്ധതികളും പാര്‍ട്ടി നയവും പ്രഖ്യാപിക്കുമെന്ന് വിജയ് വ്യക്തമാക്കി. ഓഗസ്റ്റ് 22 ന് ചൈന്നൈയിലെ പനൈയൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് വിജയ് പാര്‍ട്ടി പതാക അനാച്ഛാദനം ചെയ്യുകയും ഉയര്‍ത്തുകയും ചെയ്തിരുന്നു.