Short Vartha - Malayalam News

‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം’ എന്ന വിജയ്- വെങ്കട്ട് പ്രഭു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

സെപ്തംബര്‍ 5 നാണ് 'ദ ഗോട്ട്' ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തുന്നത്. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ചാണ് റിലീസ്. എജിസ് എന്റര്‍ടൈന്‍മെന്റ് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം യുവന്‍ ശങ്കര്‍രാജയാണ്. പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ, മീനാക്ഷി ചൗധരി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 'ഗോട്ടി'ന് ശേഷം ഒരു സിനിമ കൂടി ചെയ്ത് അഭിനയം അവസാനിപ്പിക്കുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരുന്നത്.