Short Vartha - Malayalam News

റീ റിലീസിലും ബോക്‌സോഫീസില്‍ ആവേശമായി വിജയ് ചിത്രം ‘ഗില്ലി’

'ഗില്ലി'യുടെ റിലീസിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ചിത്രം റീ റിലീസ് ചെയ്തത്. റി റിലീസിന്റെ ആദ്യദിനം 11 കോടിയോളം രൂപയാണ് ചിത്രം നേടിയത്. തമിഴ്‌നാടിന് പുറമെ കേരളത്തിലും യുകെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും ചിത്രം റിലീസ് ചെയ്തിരുന്നു. 2004-ല്‍ എട്ട് കോടി രൂപയ്ക്ക് ഒരുക്കിയ ഗില്ലി 50 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.