Short Vartha - Malayalam News

പാർട്ടി പതാക പുറത്തിറക്കി നടൻ വിജയ്

തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ പതാക അവതരിപ്പിച്ച് സൂപ്പർതാരം വിജയ്. പാർട്ടി പതാകയോടൊപ്പം ഗാനവും പുറത്തിറക്കി. ചെന്നൈ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പതാകയും ഗാനവും പുറത്തിറക്കിയത്. ചുവപ്പും മഞ്ഞയും നിറങ്ങൾ ചേർന്ന പതാകയിൽ വാകപ്പൂവിൻ്റെ ഇരുവശങ്ങളിലുമായി രണ്ട് ആനകൾ നിൽക്കുന്ന ചിഹ്നവുമുണ്ട്. അടുത്തമാസം പൊതുസമ്മേളനം നടത്തി രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നതിനു മുന്നോടിയായി ആണ് നടൻ വിജയ് പാർട്ടി പതാക പുറത്തിറക്കിയിരിക്കുന്നത്.