Short Vartha - Malayalam News

നീറ്റ് പരീക്ഷയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു: വിജയ്

നീറ്റ് പരീക്ഷാ വിവാദത്തില്‍ പ്രതികരണവുമായി നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്. നീറ്റ് പരീക്ഷയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തിന് നീറ്റ് ആവശ്യമില്ല. സംസ്ഥാന നിയമസഭയില്‍ പാസാക്കിയ നീറ്റിനെതിരായ പ്രമേയത്തെ പൂര്‍ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും വിജയ് പറഞ്ഞു. തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. വിദ്യാഭ്യാസത്തെ കണ്‍കറന്റ് ലിസ്റ്റില്‍ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.