Short Vartha - Malayalam News

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്യുടെ ജന്മദിനത്തിന് നടത്താന്‍ ആലോചന

നടന്‍ വിജയ്യുടെ ജന്മദിനമായ ജൂണ്‍ 22-ന് മധുരയില്‍ സമ്മേളനം നടത്താനാണ് ആലോചന. ഈ വര്‍ഷം ഫെബ്രുവരിയില്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ച വിജയ് ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വ്യക്തമാക്കിയിരുന്നു. തമിഴക വെട്രി കഴകം ഈ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയുടെ കര്‍മപദ്ധതി സംസ്ഥാന സമ്മേളനത്തില്‍ വച്ച് വിജയ് പ്രഖ്യാപിക്കും.