Short Vartha - Malayalam News

പോളിങ് ചട്ടങ്ങള്‍ ലംഘിച്ചതിന് വിജയ്‌ക്കെതിരെ കേസ്

വോട്ടെടുപ്പ് ദിനത്തില്‍ ആള്‍ക്കൂട്ടത്തിനൊപ്പം പോളിങ് സ്റ്റേഷനിലെത്തിയതിനാണ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‌ക്കെതിരെ കേസ്. ചെന്നൈയിലെ നീലാംഗരൈ പോളിംഗ് ബൂത്തില്‍ ഇരുനൂറിലധികം ആളുകളെ ഒപ്പം കൂട്ടി വോട്ട് ചെയ്യാനെത്തി പൊതുശല്യമുണ്ടാക്കിയെന്ന് ചെന്നൈ സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് ലഭിച്ച പരാതിയിലാണ് കേസെടുത്തത്. ബൂത്തിലെത്തിയ താരത്തെ കാണാന്‍ ഇരച്ചുകയറിയ ആരാധകരെ പോലീസ് എത്തിയാണ് നിയന്ത്രിച്ചത്.