Short Vartha - Malayalam News

വയനാടിന് സഹായം; ജില്ലയില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍

വയനാട്ടിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, SMS, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രദേശത്തെ പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് കോളിങ് സൗകര്യവും നിശ്ചിത GB ഡാറ്റയുമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കൂടാതെ കേരളത്തിലെ 52 എയര്‍ടെല്‍ റീട്ടെയില്‍ സ്‌റ്റോറുകളും ദുരിതാശ്വാസ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റും.