Short Vartha - Malayalam News

നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ബംഗാളില്‍ നാലില്‍ മൂന്ന് സീറ്റിലും വിജയിച്ച് TMC

പശ്ചിമബംഗാളിലെ റായ്ഗഞ്ച്, ബാഗ്ദ, രണഘട്ട് ദക്ഷിണ സീറ്റുകളിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചത്. നാലാം സീറ്റായ മണിക്തല മണ്ഡലത്തിലും TMC സ്ഥാനാര്‍ത്ഥി ആണ് ലീഡ് ചെയ്യുന്നത്. കൃഷ്ണ കല്യാണി, മധുപര്‍ണ ഠാക്കൂര്‍, മുകുത് മണി അധികാരി എന്നിവരാണ് യഥാക്രമം റായ്ഗഞ്ച്, ബാഗ്ദ, രണഘട്ട് ദക്ഷിണ എന്നിവിടങ്ങളില്‍ വിജയിച്ചത്. സുപ്തി പാണ്ഡെയാണ് മണിക്തലയില്‍ ലീഡ് ചെയ്യുന്നത്. ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ മണ്ഡലങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്.