Short Vartha - Malayalam News

പാത്രം മൂടിവെച്ചു വേവിക്കുന്നത് പോഷകങ്ങള്‍ നഷ്ടമാകാതിരിക്കാന്‍ സഹായിക്കുമെന്ന് ICMR

ICMR അടുത്തിടെ പുറത്തിറക്കിയ 17 ഡയറ്ററി മാര്‍ഗ്ഗരേഖയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മൂടി വെയ്ക്കുമ്പോഴുണ്ടാകുന്ന ആവിയില്‍ ഭക്ഷണം ഇരട്ടിവേഗത്തില്‍ പാകമാവുകയും പോഷകങ്ങളെ ദഹനത്തിന് സഹായിക്കുന്ന തരത്തില്‍ പാകപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യുന്നതായി മാര്‍ഗരേഖയില്‍ പറയുന്നു. ഭക്ഷണം നന്നായി പാകം ചെയ്ത് കഴിക്കേണ്ട് ആരോഗ്യം മെച്ചപ്പെടുത്തേണ്ടതിന് പ്രധാനമാണെന്നും ICMR വ്യക്തമാക്കി.