Short Vartha - Malayalam News

ടൈഫോയിഡ്, ന്യുമോണിയ ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്

യൂറിനറി ട്രാക്ട് ഇന്‍ഫെക്ഷന്‍, രക്തത്തിലെ അണുബാധകള്‍, ന്യുമോണിയ, ടൈഫോയ്ഡ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ സാധാരണയായുളള ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് സര്‍വൈലന്‍സ് നെറ്റ്‌വര്‍ക്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ന്യുമോണിയ, സെപ്സിസ്, ശ്വാസകോശ സംബന്ധമായ അണുബാധകള്‍, വയറിളക്കം തുടങ്ങിയ അണുബാധകളെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളെ കേന്ദ്രീകരിച്ചാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പല ആന്റിബയോട്ടിക്കുകളുടെയും ഫലപ്രാപ്തി കാലക്രമേണ കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.