Short Vartha - Malayalam News

ആന്റിബയോട്ടിക്കുകള്‍ ഇനിമുതല്‍ നീല നിറത്തിലുള്ള കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി

ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായാണ് ഈ നിര്‍ദേശം. ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാര്‍ തലത്തിലെ ഫാര്‍മസികള്‍ക്കും ഇതേ പോലെ നീല കവറുകള്‍ നല്‍കും. ഘട്ടം ഘട്ടമായാണ് ഇത് നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.