Short Vartha - Malayalam News

കോവാക്‌സിന് പാര്‍ശ്വഫലം; BHUവിന്റെ പഠനറിപ്പോര്‍ട്ട് തള്ളി ICMR

കോവാക്‌സിന്‍ സ്വീകരിച്ച മൂന്നിലൊരാള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന ബനാറസ് ഹിന്ദു സര്‍വകലാശാല(BHU)യുടെ പഠനറിപ്പോര്‍ട്ടാണ് ICMR തള്ളിയത്. BHU നടത്തിയ ഗവേഷണം കൃത്യതയോടെ ഉള്ളതല്ലെന്നും പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്ന പഠനവുമായി സഹകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ICMRനെ തെറ്റായാണ് ഉദ്ധരിച്ചിരിക്കുന്നതെന്നും ഡയറക്ടര്‍ ജനറല്‍ രാജീവ് ബഹല്‍ പറഞ്ഞു. വാക്സിന്റെ പാര്‍ശ്വഫലം സംബന്ധിച്ച് BHU നടത്തിയ പഠന റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂസിലാന്‍ഡ് ആസ്ഥാനമായുള്ള ഡ്രഗ് സേഫ്റ്റി ജേണലിന്റെ എഡിറ്റര്‍ക്കും ICMR കത്തയച്ചു. ഗവേഷണത്തിന് സാമ്പത്തികമോ സാങ്കേതികമോ ആയ പിന്തുണ നല്‍കിയിട്ടില്ലെന്നും ICMR കത്തില്‍ വ്യക്തമാക്കി.