Short Vartha - Malayalam News

കൊവിഡ് വൈറസിനെ നേരിടുന്നതില്‍ കോവാക്‌സിനേക്കാള്‍ ഫലപ്രദം കോവിഷീല്‍ഡെന്ന് ഗവേഷകര്‍

കോവാക്‌സിനും കോവിഷീല്‍ഡും തമ്മില്‍ നടത്തിയ താരതമ്യ പഠനത്തിലാണ് കൊവിഡ് വൈറസിനെ നേരിടുന്നതില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഫലപ്രദമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്. കോവാക്‌സിനേക്കാള്‍ ശക്തമായ രോഗപ്രതിരോധ പ്രതികരണങ്ങള്‍ കോവിഷീള്‍ഡ് പ്രകടിപ്പിച്ചതായാണ് പഠനത്തില്‍ പറയുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സസിലെ ഗവേഷകര്‍ ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.