Short Vartha - Malayalam News

കൊവിഡ് വാക്‌സിനേഷനുകള്‍ രോഗപ്രതിരോധ ശേഷിയെ ബാധിക്കില്ലെന്ന് പഠനം

ജര്‍മനിയില്‍ കൊവിഡിനെതിരെ 217 തവണ പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ച വ്യക്തിയില്‍ നടത്തിയ പരിശോധനയുടെ കേസ് സ്റ്റഡി ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേണലില്‍ പ്രസിദ്ധീകരിച്ച് കൊണ്ടാണ് ഗവേഷകര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജര്‍മനിയിലെ ഫ്രെഡ്രിക്ക് അലക്സാണ്ടര്‍ യൂണിവേഴ്സിറ്റി ഗവേഷകരാണ് പഠനം നടത്തിയത്. അമിതമായി ആന്റിജന്‍ ശരീരത്തിലെത്തുമ്പോള്‍ രോഗപ്രതിരോധ കോശങ്ങളുടെ ഫലപ്രാപ്തി കുറയുമെന്നായിരുന്നു ഒരു വിഭാഗം ശാസ്ത്രജ്ഞരുടെ വാദം. പുതിയ പഠനത്തില്‍ വാക്സിനേഷന്‍ സ്വീകരിച്ച വ്യക്തിയുടെ രോഗപ്രതിരോധ സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാണെന്നും കണ്ടെത്തി.