Short Vartha - Malayalam News

കോവിഷീൽഡ് എടുത്ത മകൾ മരിച്ചതായി ആരോപിച്ച് കേസ് കൊടുക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ ദമ്പതികള്‍

വാക്സിന്‍ എടുത്ത ശേഷം 2021 ൽ മരണപ്പെട്ട 20 കാരിയായ കാരുണ്യയുടെ പിതാവ് വേണുഗോപാലൻ ഗോവിന്ദനും കുടുംബവുമാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. കോവിഷീൽഡ് എന്ന പേരിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച ബ്രിട്ടീഷ് കമ്പനി ആസ്ട്രാസെനകയുടെ വാക്സിൻ ഇന്ത്യയില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു. രക്തം കട്ടപിടിക്കുന്ന മരണങ്ങള്‍ മൂലം 15 യൂറോപ്യൻ രാജ്യങ്ങൾ ഇതിന്‍റെ ഉപയോഗം നിയന്ത്രിച്ചതിന് ശേഷം സെറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ വിതരണം നിർത്തേണ്ടതായിരുന്നു എന്നും വേണുഗോപാലൻ പറഞ്ഞു.