Short Vartha - Malayalam News

കോവിഷീല്‍ഡ് ഗുരുതര പാര്‍ശ്വഫലത്തിന് കാരണമാകുമെന്ന് നിര്‍മാതാക്കള്‍

അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റലെറ്റുകളുടെ എണ്ണം കുറയുന്നതിനും കാരണമാകുന്ന ഒരു അവസ്ഥയ്ക്ക് കാരണമാകാമെന്നാണ് കോവിഷീല്‍ഡിന്റെ നിര്‍മാതാക്കളായ ബ്രിട്ടീഷ് ഫാര്‍മസിയായ അസ്ട്രാസെനക പറയുന്നത്. UKയിലെ കോടതിയില്‍ നല്‍കിയ രേഖകളിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. UKയില്‍ വാക്‌സിന്‍ എടുത്തത് മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ട നിരവധി പേര്‍ കോടതിയെ സമീപിക്കുകയും നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.