Short Vartha - Malayalam News

കോവിഷീൽഡ്; പാർശ്വഫലങ്ങളെക്കുറിച്ചുള്ള ഹർജി സുപ്രീംകോടതി പരിഗണിക്കും

കോവിഡ് 19 വാക്‌സിനായ കൊവിഷീല്‍ഡുമായി ബന്ധപ്പെട്ട ഹർജികൾ ഉടൻ പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കൊവിഷീല്‍ഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതായി വാക്സിന്‍റെ നിര്‍മാതാക്കളായ ആസ്ട്രസെനെക്ക കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. വാക്സിൻ എടുത്ത ചിലരിൽ രക്തം കട്ട പിടിക്കുകയും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകുമെന്നാണ് UK ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ കമ്പനി അറിയിച്ചത്. ഇതോടെയാണ് സുപ്രീംകോടതിയിൽ വാക്സിന്റെ പാർശ്വഫലങ്ങളും മറ്റ് അപകട സാധ്യതകളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജികളെത്തിയത്.